നഗരസഭാഭരണം ദുസ്സഹമെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ലെന്നും വി ശിവന്‍കുട്ടി. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നഗരസഭാഭരണം ദുസ്സഹമെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ലെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിക്കുന്നു. കുടിവെള്ള പ്രശ്നത്തിന് നഗരസഭക്ക് ഉത്തരവാദിത്തം ഇല്ലെന്ന മേയറുടെ വാദം പരിഹാസ്യമാണ്. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്ന് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

ടി പി സെൻകുമാറിനും ആർ ശ്രീലേഖക്കുമെതിരെയും ശിവൻകുട്ടി വിമര്‍ശനം ഉന്നയിച്ചു. പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യത്തിന് മുൻ‌കൂർ പ്രാബല്യം ഉണ്ടോ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. സർവീസിൽ ഇരിക്കെ ഇവർ എടുത്ത നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണിവരെ ജോലി ഒഴിവാക്കണമെന്ന സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പല തൊഴിൽ ഉടമകളും ഇത് പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player