കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്.
എറണാകുളം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയമെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.സി സ്‌കൂളുകളിലെയുമടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വെണ്ണല ഗവ. ഹൈസ്‌കൂളില്‍ നടത്തിയിരിക്കുന്നത്. കോളേജുകളുടെ നിലവാരത്തിലുള്ള ലാബുകളാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ ശക്തി പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു: മന്ത്രി ശിവന്‍കുട്ടി
എറണാകുളം: പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരളം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. എറണാകുളം ഗവ. ഗേള്‍സ് എല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ച രാജ്യാന്തരതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. സാങ്കേതികതയെ വിദ്യാഭ്യാസവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നേറി. യുനെസ്‌കോയുടെ ഗ്ലോബല്‍ എജ്യുക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട് 2023 ഈ മേഖലയിലെ കേരളത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കേരളം ഈ രംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ചയ്ക്ക് കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ നടന്നത്. ഇതിന്റെ ഭാഗമായി 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. എല്ലാ മണ്ഡലങ്ങളിലും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ സ്ഥാപിച്ചു. ആ വികസനത്തിന്റെ മാതൃകയാണ് എറണാകുളം ഗവ.ഗേള്‍സ് എല്‍പി സ്‌കൂളും. പുതിയ സ്‌കൂള്‍ കെട്ടിടം സ്‌കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; കടകൾ 11ന് അടച്ചിടും

