Asianet News MalayalamAsianet News Malayalam

നശിപ്പിക്കപ്പെട്ട ഫയലുകൾക്ക് ബാക്കപ്പ് പോലും ഇല്ല, ആസൂത്രിതം അല്ലാതെ മറ്റെന്ത് ? വിടി ബൽറാം

വിഐപികളായി സര്‍ക്കാര്‍ പരിഗണിക്കുന്നവരുമായി ബന്ധപ്പെട്ട ഫയലുകൾ  മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായത്. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ നേരിട്ടുള്ള ഇടപെടൽ ദുരൂഹമായാണ് അനുഭവപ്പെട്ടത്. 

 

V. T. Balram reaction news hour secretariat fire
Author
Trivandrum, First Published Aug 25, 2020, 8:21 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം ആസൂത്രിതമാണെന്നാണ് അവിടെ ചെന്ന് കണ്ട സാഹചര്യത്തിൽ നിന്ന് മനസിലാക്കാനാകുന്നതെന്ന് വിടി ബൽറാം. സംഭവ സ്ഥലത്തു നിന്ന് എല്ലാവരേയും അകറ്റി നിര്‍ത്താനാണ് ശ്രമം നടന്നത്.  വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്‍ക്കാര്‍ പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകൾ  മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപ്പിടുത്തം ഉണ്ടായത്. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ നേരിട്ടുള്ള ഇടപെടൽ ദുരൂഹമായാണ് അനുഭവപ്പെട്ടത്. 

പൊളിറ്റിക്കൽ 2A , 2b പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിലാണ് തീപ്പിടുത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് അറിയിച്ചത് . കത്തിയവയിൽ ഏറെയും പേപ്പര്‍ ഫയലുകളാണ് . മിക്ക ഫയലുകൾക്കും ബാക്കപ്പ് ഡാറ്റ ഇല്ലാ എന്നാണ് മനസിലാക്കുന്നതെന്നും വിടി ബൽറാം ന്യൂസ് അവറിൽ പറഞ്ഞു. അട്ടിമറിയുണ്ട് എന്ന സ്വാഭാവികമായ സംശയമാണ് ഉയർന്ന് വരുന്നത്. ഗവർണറെ കണ്ട് ആശങ്ക അറിയിക്കാൻ അത് കൊണ്ട് തന്നെയാണ് തീരുമാനിച്ചതെന്നും വിടി ബൽറാം പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios