Asianet News MalayalamAsianet News Malayalam

വാക്സീൻ ചലഞ്ച് നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി

നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂവെന്ന് ഹൈക്കോടതി

vaccine challenge no compilsory collection needed says high court
Author
കൊച്ചി, First Published Jul 13, 2021, 2:19 PM IST

കൊച്ചി:വാക്സീൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി.നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്നു വാക്സീൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണം.ഒരു ദിവസത്തെ പെൻഷൻ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ  നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് 

രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നൽകണാനാണ് നിർദേശം.ഭാവിയിൽ അനുമതി ഇല്ലാതെ പെൻഷൻ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണം.പെൻഷൻ വിഹിതം നിർബന്ധമായി ഈടക്കിയ KSEB നടപടിക്ക് നിയമ പിൻബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു

Follow Us:
Download App:
  • android
  • ios