കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോഴിക്കോട് വടകരയിൽ ആർഎംപി സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയാകുകയാണ്.  യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മത്സരിക്കുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു വ്യക്തമാക്കി. കെകെ രമ സ്ഥാനാര്‍ത്ഥിയാവുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും യുഡിഎഫ് പിന്തുണ ഇതുവരെ അറിയിച്ചിട്ടില്ലെന്നും വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.