പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും രോഗബാധിതരുണ്ട്. ആരോഗ്യ വകുപ്പ് ചങ്ങരോത്ത് പഞ്ചായത്തില്‍ കഴിഞ്ഞദിവസം സര്‍വേ നടത്തിയിരുന്നു

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി. രോഗബാധിതരില്‍ ഭൂരിഭാഗവും വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്നലെ പിടിഎ യോഗം സ്കൂളില്‍ ചേര്‍ന്നിരുന്നു. രോഗ കാരണമായ ഉറവിടം ഏതാണെന്നതില്‍ ഇപ്പോഴും പൂര്‍ണ്ണ വ്യക്തത വന്നിട്ടില്ല. പ്രദേശത്തെ മുഴുന്‍ ജലസ്ത്രോസുകളും വീണ്ടും പരിശോധനയ്ക്കയക്കും. പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും രോഗബാധിതരുണ്ട്. ആരോഗ്യ വകുപ്പ് ചങ്ങരോത്ത് പഞ്ചായത്തില്‍ കഴിഞ്ഞദിവസം സര്‍വേ നടത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്