Asianet News MalayalamAsianet News Malayalam

സനു മോഹനുമായി ഇന്ന് തെളിവെടുപ്പ്, മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിക്കും

മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയിൽ സനുമോഹൻ ഉറച്ച് നിൽക്കുകയാണ്. സനുമോഹൻ്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്.

vaiga murder case police take evidence against sanu mohan
Author
Kochi, First Published Apr 20, 2021, 7:10 AM IST

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ്. അടുത്ത ദിവസങ്ങളിൽ സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും. പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനുമോഹൻ ഇപ്പോൾ. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയിൽ സനുമോഹൻ ഉറച്ച് നിൽക്കുകയാണ്. 

ഇന്നലെ ദീർഘ നേരം അന്വേഷണ സംഘം സനുമോഹനെ ചോദ്യം ചെയ്തിരുന്നു. സനു മോഹൻ്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ മുംബൈയിൽ തുടരുകയാണ്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സനുമോഹനെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസും കൊച്ചിയിലെത്തിയേക്കും. സനുമോഹൻ്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios