എന്റെ പരാതിയിൽ നടപടി ഉണ്ടായിരുന്നു. വൈശാഖൻ മധ്യസ്ഥനായിരുന്നു. 80 ലക്ഷം തനിക്ക് തരാമെന്ന് എൻവി വൈശാഖൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും അജിത് കൊടകര പറഞ്ഞു. 

തൃശൂർ: സർക്കാർ സ്ഥലത്തു നിന്നും പാറ പൊട്ടിച്ചു കടത്തിയിരുന്ന സംഭവത്തിൽ താൻ പരാതി നൽകിയിരുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെതിരായ പരാതിക്കാരൻ അജിത് കൊടകര. എന്റെ പരാതിയിൽ നടപടി ഉണ്ടായിരുന്നു. വൈശാഖൻ മധ്യസ്ഥനായിരുന്നു. 80 ലക്ഷം തനിക്ക് തരാമെന്ന് എൻവി വൈശാഖൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും അജിത് കൊടകര പറഞ്ഞു.

വൈശാഖൻ എന്നോട് കമ്മീഷൻ ചോദിച്ചിരുന്നു. ആദ്യം ഒരു ലക്ഷം വേണമെന്നാണ് പറഞ്ഞത്. പിന്നീടത് കൂട്ടി. കൊടകരയുള്ള കാർ വർക്ക് ഷോപ്പിലേക്ക് എന്നെ വിളിച്ചു വരുത്തിയായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അജിത് കൊടകര പറഞ്ഞു. എന്നാൽ വൈശാഖന്റെ ഈ വീഡിയോ പുറത്തുവിട്ടത് ഞാനല്ല. അടുത്ത ഡിവൈഎഫ്ഐ സമ്മേളനത്തിന് മുമ്പ് പുറത്തുവിടാനാണ് കരുതിയിരുന്നത്. ഞാൻ സി പി ഐ പ്രവർത്തകനാണ്. ഒന്നര വർഷം മുമ്പുള്ള വീഡിയോ ആണത്. ഞാൻ തന്നെ എടുത്തതാണ്. 2021 മെയിൽ കൊടകര സിഐ ജയേഷ് ബാലൻ പിടിച്ചു വച്ചതായിരുന്നു. ഇതിന്റെ ഡാറ്റ ചോർത്തിയത് കൊടകര സിഐ ആണെന്നും അജിത് കൊടകര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരാതി പിൻവലിക്കാൻ പണം വാ​ഗ്ദാനം, എൻ.വി.വൈശാഖനെതിരെ ആരോപണം, അഭിഭാഷകൻ എന്ന നിലയില്‍ ഇടപെട്ടതെന്ന് വിശദീകരണം

പരാതി പിൻവലിക്കാൻ വൈശാഖന്‍ പണം വാ​ഗ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ അജിത്ത് കൊടകരക്കാണ് പണം വാ​ഗ്ധാനം ചെയ്തത്. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്നാണ് വൈശാഖൻ്റെ വിശദീകരണം.സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറഞ്ഞു.

വൈശാഖനെതിരെ വനിതാ സഹ പ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിക്കുളളില്‍ വിവാദമായിരുന്നു. പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ ഡിവൈഎഫ്ഐയുടെ മേഖലാ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി. നിര്‍ബന്ധിത അവധിയില്‍ പോകാനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് പുതിയ വിവാദം ഉണ്ടാവുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8