ബാങ്ക് മാനേജറായ മുഹമ്മദ് ജസീലിനാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി ഉൾപ്പെടെ നാല് പ്രതികളെ വെറുതെവിട്ടു.

കണ്ണൂർ: 2013 ലെ വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പിൽ ഒന്നാം പ്രതിക്ക് 10 വർഷം തടവ് ശിക്ഷ. ബാങ്ക് മാനേജറായ മുഹമ്മദ് ജസീലിനാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി ഉൾപ്പെടെ നാല് പ്രതികളെ വെറുതെവിട്ടു.

മുസ്ലിം ലീഗ് ഭരിക്കുന്ന ബാങ്കിൽ നടന്നത് ആറര കോടിയിലേറെ രൂപയുടെ തട്ടിപ്പാണ്. പത്ത് കുറ്റപത്രങ്ങൾ സമർപ്പിച്ചതിൽ രണ്ട് ലക്ഷം തട്ടിയ ആദ്യ കേസിലെ വിധിയാണ് വന്നത്. ജസീൽ എട്ടര ലക്ഷം രൂപ പിഴയും ഒടുക്കണം. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം പറഞ്ഞു. വ്യാജരേഖ ചമച്ചതിന് തെളിവില്ലാഞ്ഞിട്ടും ശിക്ഷിച്ചു എന്നും പ്രതിഭാ​ഗം പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona