കൊച്ചി: വഞ്ചിയൂർ കോടതി വിഷയത്തിൽ പ്രശ്നപരിഹാരം നീളുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ബാർ അസോസിയേഷൻ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പായില്ല. ബാർ കൗൺസിൽ ഭാരവാഹികൾ നാളെ വഞ്ചിയൂർ കോടതിയിലെത്തി അഭിഭാഷകരെ കാണും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തും. ഇതിന് മുമ്പ് ഡിസംബർ നാലിന് മുഴുവൻ ബാർ കൗൺസിൽ ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ചേരും. 

അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയിൽ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുന്നതിനിടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരിൽ കണ്ടത്.