കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.

കാസർകോട്: വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക.കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.

യാത്ര സമയം കുറഞ്ഞതില്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. ടൂറിസം വികസനത്തിന് ഈ ട്രെയിന്‍ നിമിത്തമാകുമെന്നും പ്രതീക്ഷ. കാസര്‍കോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകള് ഇപ്പോഴും ലഭ്യമാണ്. പക്ഷേ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ അങ്ങിനെയല്ല. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസര്കോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്‍റെ ടിക്കറ്റുകള്‍ വെയ് റ്റിംഗ് ലിസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നും ഇത് തന്നെ അവസ്ഥ. എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.

ഉദ്ഘാടന യാത്ര പൂര്‍ത്തിയാക്കി; വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോടെത്തി, കണ്ണൂരിൽ സ്വീകരണമൊരുക്കി സിപിഎം

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News