Asianet News MalayalamAsianet News Malayalam

വണ്ടിപ്പെരിയാർ കേസ്; 'പൊലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു'; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ

പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും കേസ് നീണ്ടുപോകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Vandiperiyar rape and murder case verdict; father of child accuses police
Author
First Published Dec 15, 2023, 8:46 AM IST

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛന്‍. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാല്‍ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതാണ് അറിഞ്ഞത്.

കേസില്‍ പ്രതിയായ അര്‍ജുന്‍ പള്ളിയില്‍ പോകുന്നയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അലംഭവം കാണിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. ഡിവൈ എസ് പി ക്ക് പിന്നീട് പരാതി നൽകി. തുടര്‍ന്ന് സിഐയെ സമീപിക്കാന്‍ പറഞ്ഞു. പീരുമേട് എംഎല്‍എയുടെ കത്തും നല്‍കി. എന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്കൊപ്പം നിന്നു. എസ് സി-എസ്ടി നിയമം ചുമത്തിയാല്‍ അന്വേഷണം ഡിവൈഎസ്പി നടത്തണം. ഇത് ഒഴിവാക്കാനാണ് ആ വകുപ്പ് ഇടാതെയിരുന്നത്. കേസ് നീണ്ടു പോകും എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

വണ്ടിപ്പെരിയാര്‍ കേസ്; 'പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത് മാത്രം കേട്ടാണ് വിധി', റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios