Asianet News MalayalamAsianet News Malayalam

വണ്ടിപ്പെരിയാർ കേസ്; വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും, കെ സുധാകരൻ കുട്ടിയുടെ വീട് സന്ദർശിക്കും

വിധി സംബന്ധിച്ച് ഇടുക്കി എസ്പിയും ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടർമാരും ഡിവൈഎസ്പിമാരും അന്വേഷണ ഉദ്യോഗസ്ഥനും പങ്കെടുത്ത യോഗം വിശകലനം ചെയ്തു. 

Vandipperiyar case appeal letter against the verdict will be delivered tomorrow and K Sudhakaran will visit the child's home fvv
Author
First Published Dec 17, 2023, 6:45 AM IST

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. വിധി സംബന്ധിച്ച് ഇടുക്കി എസ്പിയും ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടർമാരും ഡിവൈഎസ്പിമാരും അന്വേഷണ ഉദ്യോഗസ്ഥനും പങ്കെടുത്ത യോഗം വിശകലനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, പോക്സോ കേസിലെ വിവിധ വകുപ്പുകൾ തെളിയിക്കാത്തത് സംബന്ധിച്ച് വിധിയിൽ വേണ്ടത്ര പരാമർശമില്ലാത്തത് അപ്പീലിൽ ചൂണ്ടിക്കാട്ടാൻ ധാരണയായിട്ടുണ്ട്. 

ഇതിനിടെ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാവിലെ എട്ടുമണിയോടെ വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ വീട്ടിലെത്തും. അഭിഭാഷക കോൺഗ്രസ് പ്രതിനിധികളും സുധാകരനൊപ്പമുണ്ടാകും. വാളയാ‌ർ പെൺകുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചക്കു ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തുന്നുണ്ട്. വിധിക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച ഇന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. 

നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നാലം​ഗസംഘം ചെന്നൈയിൽ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios