Asianet News MalayalamAsianet News Malayalam

വണ്ടിപ്പെരിയാർ കേസിൽ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രതിയെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകി

ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രതിയാക്കിയ അർജുനെ വെറുതെ വിട്ട കോടതി, കേസന്വേഷത്തിലെ പോരായ്മകളെ സംബന്ധിച്ച് ഗുരുതരമായ കാര്യങ്ങളാണ് വിധിപ്രസ്താവത്തിൽ എണ്ണിപറഞ്ഞത്

Vandipperiyar case Kerala govt moves High court with appeal plea kgn
Author
First Published Dec 22, 2023, 10:26 PM IST

കൊച്ചി : വണ്ടിപ്പെരിയാര്‍ കേസിൽ പ്രതിയെ വെറുതെ വിട്ടത്തിനെതിരെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ അപ്പീൽ ഹര്‍ജി നൽകി. ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്ക് എതിരെയാണ് ഹര്‍ജി. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിന് അഭിമാനപരമായ കാര്യങ്ങളല്ല നടന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചെന്നും ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മരിച്ച കുട്ടിയുടെ പിതാവും നേരത്തെ പറഞ്ഞിരുന്നു.

ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രതിയാക്കിയ അർജുനെ വെറുതെ വിട്ട കോടതി, കേസന്വേഷത്തിലെ പോരായ്മകളെ സംബന്ധിച്ച് ഗുരുതരമായ കാര്യങ്ങളാണ് വിധിപ്രസ്താവത്തിൽ എണ്ണിപറഞ്ഞത്. ശാസ്ത്രീയമായി ഒരുതെളിവും ശേഖരിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അലംഭാവം കാട്ടിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടുവെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് പ്രോസിക്യൂഷനും പൊലീസും വാദിക്കുന്നത്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios