മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഹൈദരാബാദ് സ്വദേശിനിക്ക് ഗുരുതര പരിക്കുകൾ ഉണ്ട്. ഇന്നലെ പാലത്തിന്റെ കൈവരി തകർന്നാണ് സഞ്ചാരികൾ കടലിൽ വീണത്.
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ 15 പേർക്ക് കടലിൽ വീണ് പരിക്ക് പറ്റിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഹൈദരാബാദ് സ്വദേശിനിക്ക് ഗുരുതര പരിക്കുകൾ ഉണ്ട്. ഇന്നലെ പാലത്തിന്റെ കൈവരി തകർന്നാണ് സഞ്ചാരികൾ കടലിൽ വീണത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
