ദുബായ്:  വട്ടിയൂർക്കാവിൽ എൽഡിഎഫും യുഡിഎഫും തമ്മിലായിരിക്കും പ്രധാന മത്സരമെന്ന് കെ മുരളീധരൻ എംപി. വികസന മുരടിപ്പ് ചർച്ചയാവും. ഉപതിരഞ്ഞെടുപ്പിൽ 5 ഇടത്തും യുഡിഎഫ് മികച്ച വിജയം കൈവരിക്കും. 

വട്ടിയൂർക്കാവിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങുമെന്നും ദുബായ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളെ കണ്ട കെ.മുരളീധരന്‍ പറഞ്ഞു.

 2011 മുതല്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്നു കെ മുരളീധരന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ വടകരയില്‍  മത്സരിക്കുകയും ജയിക്കുകയും ചെയ്തതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.