തിരുവനന്തപുരം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. 

നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആന്റിവെനം നൽകി വരികയാണെന്നും 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷർമദ്  പറഞ്ഞു.

Read Also: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വാവ സുരേഷ്

വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു; കാരണം പാമ്പിനേക്കാള്‍ വിഷമുള്ള 'ചിലര്‍'

പാമ്പുപിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്