Asianet News MalayalamAsianet News Malayalam

'പേടിക്കേണ്ടതായി ഒന്നുമില്ല'; വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്

vava suresh in hospital heath updates
Author
Thiruvananthapuram, First Published Feb 18, 2020, 11:26 AM IST

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റും. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു.

ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രാഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് കടിയേറ്റത്. തന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കി. തനിക്കായി പ്രാര്‍ത്ഥിച്ച എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി അദ്ദേഹം രേഖപ്പെടുത്തി.

വാവ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നമസ്കാരം...🙏
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും. MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും,
എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
❤സ്നേഹപൂർവ്വം❤
വാവ സുരേഷ്

Follow Us:
Download App:
  • android
  • ios