കേന്ദ്ര സർക്കാർ അംഗീകാരം ഇല്ലെന്ന പശ്ചാത്തലത്തിൽ സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. ഒരു വിവരവും ഇല്ലാത്ത പദ്ധതി രേഖയാണ് കെ റെയിലിന് വേണ്ടി സമർപ്പിച്ചത്. അബദ്ധ പഞ്ചാംഗം ആണ് പദ്ധതി.
ദില്ലി: കെ റെയിൽ ( K Rail) വിഷയത്തിൽ ശശി തരൂർ (Sashi Tharoor) പാർട്ടി ലൈനിൽ തന്നെയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheean). വ്യത്യസ്തമായ അഭിപ്രായം പറയുന്നത് തെറ്റല്ല. ശശി തരൂരിനോട് കോൺഗ്രസ് വിശദീകരണം ചോദിച്ചിട്ടില്ല. അദ്ദേഹം വിഷയം പഠിച്ചിരുന്നില്ല. ശശി തരൂരിനെ കാര്യങ്ങൾ ബോധിപ്പിച്ചു എന്നും വി ഡി സതീശൻ പറഞ്ഞു.
കേന്ദ്ര സർക്കാർ അംഗീകാരം ഇല്ലെന്ന പശ്ചാത്തലത്തിൽ സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. ഒരു വിവരവും ഇല്ലാത്ത പദ്ധതി രേഖയാണ് കെ റെയിലിന് വേണ്ടി സമർപ്പിച്ചത്. അബദ്ധ പഞ്ചാംഗം ആണ് പദ്ധതി.
ഡിപിആർ (DPR) തട്ടിപ്പാണ്. സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക പഠനം നടത്താതെ ഉള്ള പദ്ധതിയാണ്. ഡിപിആർ എന്ന വാക്ക് മാത്രമേ ഉള്ളു, വേറെ ഒന്നും ഇല്ല. സ്ഥലം ഏറ്റെടുക്കാവുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനം തട്ടിപ്പാണ്.
പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ശരിയായി. ലോൺ കിട്ടാൻ വേണ്ടി ആണ് സർക്കാരിന്റെ ശ്രമം. തത്വത്തിൽ അംഗീകാരം കിട്ടിയെന്ന വാദം തെറ്റാണ്. ഭാവിയിൽ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എത്രത്തോളം വിഭവങ്ങൾ വേണ്ടി വരുമെന്ന വിവരം പോലും ഇല്ല.ഡിപിആറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ എല്ലാം തെറ്റാണ് എന്നും വി ഡി സതീശൻ പറഞ്ഞു.
വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി : കെ സുരേന്ദ്രൻ
കെ റെയിലിന് അനുമതി നൽകേണ്ട എന്ന കേന്ദ്രതീരുമാനം ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) പറഞ്ഞു. അഴിമതി ലക്ഷ്യമാക്കിയുള്ള പദ്ധതി നടപ്പാക്കരുത് എന്നാണ് ബിജെപി നിലപാട്. എല്ലാ നടപടിയും കേരള സർക്കാർ അവസാനിപ്പിക്കണം. ഡിപിആറിൽ പലതും മറച്ചുവെച്ചു. ഒരു കാരണവശാലും കെ റെയിൽ യാഥാർത്ഥ്യമാകില്ല. കേന്ദ്രം വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചതോടെ സിൽവർ ലൈൻ പദ്ധതിക്ക് പ്രസക്തിയില്ലാതായി എന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
