Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് പഠിപ്പിക്കേണ്ട, പിണറായിയുടെ മേക്കോവർ നടത്തിയ പിആർ ഏജൻസിയെ അറിയാം

കോവിഡ് കാലത്ത് കുരങ്ങിന് ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജൻസി എഴുതി കൊടുത്തിട്ടാണെന്ന്  പറയിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

vd satheesan against cm on PR reamrks against congress
Author
First Published Oct 16, 2023, 11:54 AM IST

തിരുവനന്തപുരം: കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സുനിൽ കനുഗോലു കോൺഗ്രസ് അംഗമാണ്.അദ്ദേഹത്തെ ഇരുത്തി കോണ്‍ഗ്രസ് ചർച്ച ചെയ്യും. കോവിഡ് കാലത്ത് കുരങ്ങിന് ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജൻസി എഴുതി കൊടുത്തിട്ടാണെന്ന്  പറയിക്കരുത്. പിണറായി വിജയന്‍റെ  മേക്കോവർ നടത്തിയ ഏജൻസി ഏതെന്ന് അറിയാം. മനുഷ്യന് നാണം വേണം ഇങ്ങനെ ഒക്കെ പറയാൻ. ഏത് ഏജൻസി ആണ് രാജ്യത്ത് ഇപ്പോൾ പിആര്‍ ഏജൻസി ഉപയോഗിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കോണ്‍ഗ്രസിന് അറിയാമെന്ന് രണ്ടു ഉപതിരഞ്ഞെടുപ്പിൽ  പിണറായി വിജയനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോൾ പിആർ ഏജൻസിയുടെ സഹായം തേടിയെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം വിദഗ്ധനായ സുനിൽ കനുഗോലു കോണ്‍ഗ്രസിന്‍റെ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനോടാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

എംപിമാരുടെ പ്രോഗ്രസ് കാർഡ്: 'ആ റിപ്പോർട്ട് കൈമാറിയിട്ടില്ല, വസ്തുതാ വിരുദ്ധം'; കെ.സി വേണുഗോപാല്‍

Follow Us:
Download App:
  • android
  • ios