Asianet News MalayalamAsianet News Malayalam

വിമാനത്തിനുള്ളിലെ പ്രതിഷേധം; കോൺഗ്രസ് പറഞ്ഞത് കോടതി ശരിവച്ചു; കലാപാഹ്വാനം നടത്തുന്നത് സിപിഎം-വിഡി സതീശൻ

പാർട്ടിയുടെ തലപ്പത്ത്‌ ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോകണോയെന്നും വി ഡി സതീശൻ ചോദിച്ചു

vd satheesan against cpm
Author
Kannur, First Published Jun 24, 2022, 1:01 PM IST

കണ്ണൂർ: വിമാനത്തിനുള്ളിൽ(protest in flight) മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോൺഗ്രസ് (youth congress)പ്രവർത്തകരുടെ പ്രതിഷേധത്തിൽ കോൺഗ്രസ് (congress)പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ(vd satheesan). ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതുകൊണ്ടാണ്. പ്രതിഷേധിച്ചവർക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും ഇത് തന്നെയാണ് കോൺഗ്രസും പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ കലാപാഹ്വാനം നടത്തിയത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി ഡി സതീശൻ പറഞ്ഞു. സി പി എമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകി.കേരളത്തിൽ ഇതിൻറെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തിൻറെ ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. അതിൻറെ ഭാഗമായാണ് ഇ പി ജയരാജൻ മൊഴി മാറ്റിയത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിന്നില്ല

പാർട്ടിയുടെ തലപ്പത്ത്‌ ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോകണോയെന്നും വി ഡി സതീശൻ ചോദിച്ചു.

അന്വേഷണ സംഘത്തിൻറെ തലവനായി എം പി ജയരാജനെ നിയമിച്ചോയെന്നും വി ഡി സതീശൻ ചോദിച്ചു.ഇക്കാര്യമൊക്കെ അന്വേഷിക്കാൻ ജയരാജൻ ആരാണ്? അന്വേഷണം നടക്കട്ടെ.പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികൾ പറഞ്ഞത്.
ചെറുപ്പക്കാർ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയാൻ ആദ്യമായി തീരുമാനമെടുത്തത് സി പി എം ആണ്. ബസ് കത്തിക്കാം, ട്രെയിൻ ആക്രമിക്കാം, ഫ്ലൈറ്റിൽ പ്രതിഷേധം പാടില്ല എന്നാണ് സി പി എം നിലപാടെന്നും വി ഡി സതീശൻ പരിഹസിച്ചു, 


അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയ സംഭവത്തിൽ പ്രതികരണം

ഭരണത്തിൽ അവതാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനിത പത്താമത്തെ അവതാരമാണ്.അവർ എവിടെയും കയറിയിരിക്കും എന്നും വി ഡി സതീശൻ പറഞ്ഞു.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാട്

സ്വപ്നയുടെ വെളിപ്പെടുത്തലും തുടർന്നുള്ള സംഭവങ്ങളിലും വി ഡി സതീശൻ നിലപാട് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ശിവശങ്കറിന് പുസ്തകമെഴുതാൻ സർക്കാർ അനുമതി കൊടുത്തു.ഇതേ കേസിലെ പ്രതിയായ സ്വപ്ന കോടതിയിൽ മൊഴി നൽകിയതിനാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.ശിവശങ്കറിനെ ജോലിയിൽ തിരിച്ചെടുത്തു.രണ്ട് പ്രതികൾക്ക് രണ്ട് നീതിയാണ്. സ്വപ്ന സുരേഷ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാൽ എന്താണ് തെറ്റ്? സിബിഐ അന്വേഷിക്കട്ടെ. ഉമ്മൻ ചാണ്ടിക്കെതിരെ  സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് പിണറായി.ധൈര്യമുണ്ടെങ്കിൽ സ്വപ്ന ഉൾപ്പെട്ട കേസ്  സിബിഐക്ക് വിടട്ടെയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

പയ്യന്നൂരിൽ ഗാന്ധി പ്രതി തകർത്ത സംഭവത്തിൽ ഗൂഢാലോചന ഉണ്ട്. ഗാന്ധി ഘാതകർ  ഇപ്പോഴും ഗാന്ധിയെ ആക്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് സി പി എം ഇത് ചെയ്യുന്നത്. ഗാന്ധി ഘാതകരും സി പി എമ്മും തമ്മിൽ എന്താണ് വ്യത്യാസം.സി പി എം സംഘപരിവാരത്തോട് അടുക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. രക്തസാക്ഷിക്ക് വേണ്ടി ഫണ്ട് പിരിച്ച് സി പി എം അടിച്ച് മാറ്റുന്നു. അത്തരക്കാരെ സഹായിക്കുകയും അത് ചോദ്യം ചെയ്തവനെ പുറത്താക്കുകയും ചെയ്യുന്നതാണ് സി പി എം ലൈനെന്നും വി ഡി സതീശൻ പറഞ്ഞുസംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ സംഭവത്തിൽ ദുരൂഹതയുണ്ട്.എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios