പൊലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
കണ്ണൂർ : ബോംബേറ് (bomb attack)കോൺഗ്രസ് ശൈലി (congress style)അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായ സമയത്ത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശൻ ആരോപിച്ചു
അക്രമം നടന്ന ഉടൻ സ്ഥലം സന്ദർശിച്ച എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ , കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. എന്ത് തെളിവാണ് ിഇ പി ജയരാജൻറെ പക്കലുള്ളത് . സി സി ടി വി കാമറയിൽ പോലും വ്യക്തത ഇല്ലെന്നാണ് പറയുന്നത്, അങ്ങനെയെങ്കിൽ അക്രമി കോൺഗ്രസുകാരനാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വി ഡി സതീശൻ ചോദിച്ചു.
സർക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
എംപി ഓഫിസ് ആക്രമണത്തിന് പിന്നാലെ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ പ്രാധാന്യം കുറയ്ക്കാൻ സി പി എം തന്നെ ആസൂത്രിതമായി നടത്തിയ ആക്രമണമാണോയെന്ന് സംശയമുണ്ട്. സംസ്ഥാനത്തൊട്ടാകെ പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമമെന്നും വി ഡി സതീശൻ പറഞ്ഞു.
അക്രമം നടന്ന ഉടൻ സി പി എം പ്രസ്താവന വന്നു. അത് നേരത്തെ തയാറാക്കിയ പ്രസ്താവനയാണോ എന്ന് സംശയം ഉണ്ടെന്നും വി ഡി സതീശൻ പറഞ്ഞു .
എകെജി സെന്‍റർ ആക്രമണം ഇപി ജയരാജന്‍റെ തിരക്കഥ;സിസിടിവിയിൽ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെയെന്നും കെ സുധാകരൻ
കണ്ണൂർ : എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാൻ ആണ് സി പി എം ശ്രമം. കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരൻ ചോദിച്ചു.അക്രമം നടന്ന ഉടൻ അവിടെ എത്തിയ ഇ പി ജയരാജൻ എങ്ങനെയാണ് അത് കോൺഗ്രസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു
പൊലീസ് കാവൽ ഉള്ള , സി സി ടി വി കാമറ ഉളള എ കെ ജി സെൻററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗമാണ്. ഇത് ചെയ്തത് സി പി എം ഗുണ്ടകളെ നിയന്ത്രിക്കുന്ന ഇ പി ജയരാജനാണ്. തിരുവനന്തപുരത്തെ ഗുണ്ടകളെ വച്ച് ഇ പി ജയരാജൻ ചെയ്ത അക്രമം ആണിതെന്നും കെ സുധാകരൻ ആരോപിച്ചു.
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുമ്പോൾ കോൺഗ്രസ് പ്രവർത്തർ ആരെങ്കലും ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവർ ഉണ്ടെങ്കിൽ അവർ വിഡിഢികളായിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശന വാർത്തയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ഇ പി ജയരാജൻ തന്നെ ചെയ്ത അക്രമമാണിത്-കെ സുധാകരൻ പറഞ്ഞു
സി സി ടി വി കാമറ ചുറ്റും ഉള്ള എ കെ ജി സെൻററിലെ ഒരു കാമറയിൽ പോലും വ്യക്തമാകാത്ത തരത്തിൽ അക്രമി രക്ഷപെട്ടു എങ്കിൽ അത് എ കെ ജി സെൻററിനെ കുറിച്ച് കൃത്യമായി അറിയുന്ന ആൾ ആകണം. ബോംബേറ് കോൺഗ്രസ് രീതി അല്ലെന്നും കെ സുധാകരൻ പറഞ്ഞു.
കെ പി സി സി ഓഫിസ് ആക്രമിച്ചപ്പോൾ കോൺഗ്രസ് ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ദൃശ്യങ്ങൾ വ്യക്തമായിരുന്നു. എന്നാൽ എ കെ ജി സെൻറർ ആക്രമണ ദൃശ്യങ്ങളിൽ ഒന്നും വ്യക്തമാകുന്നില്ലെന്ന് പറയുന്നു. ഇത് തന്നെ ആക്രമണം നാടകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് കെ സുധാകരൻ പ്രതികരിച്ചു
