സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഈ വ്യാജവാര്‍ത്ത പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു

തിരുവനന്തപുരം: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് വിഡി സതീശൻ പറഞ്ഞതായാണ് വാര്‍ത്ത. എന്നാല്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നാണ് വിഡി സതീശൻ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 

സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഈ വ്യാജവാര്‍ത്ത പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. 

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന എക്സ് അക്കൗണ്ടില്‍ നിന്നും വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി, കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:- 'രാഷ്ട്രീയം നോക്കിയല്ല, മകള്‍ എന്ന നിലയിലാണ് സപ്പോര്‍ട്ട്'; കൃഷ്ണകുമാറിന് വേണ്ടി കൊല്ലത്തിറങ്ങി കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo