Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം'സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെകാണുന്നു. അർബൻനക്സലൈറ്റ്, മാവോയിസ്റ്റ് എന്ന് പറയുന്നു'

സമരം ഒത്തുതീര്‍പ്പിൽ എത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാർക്ക് അവിടെ ഒന്നും ചെയ്യാനില്ല. പലവട്ടം ചർച്ച നടന്നു. മുഖ്യമന്ത്രി ദുർവാശി വിടണം

vd satheesan ask CM to take measures to end vizinjam strike
Author
First Published Sep 6, 2022, 3:00 PM IST

പത്തനംതിട്ട:വിഴിഞ്ഞം സമരം  ഒത്തുതീര്‍പ്പില്‍ എത്തിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാർക്ക് അവിടെ ഒന്നും ചെയ്യാനില്ല. പലവട്ടം ചർച്ച നടന്നു മുഖ്യമന്ത്രി ദുർവാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അർബൻ നെക്സ്റ്റ്ലേറ്റ് എന്നും മാവോയിസ്റ്റ് എന്നും പറയുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി...മുതലപ്പൊഴി  മറൈൻ ആംബുലൻസിൽ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മറൈൻ ആംബുലൻസ് ആർക്ക്വസിൽ വെക്കാൻ മാത്രം കൊള്ളാം. അത് ഓടിക്കാൻ ആളുകളില്ല. ആംബുലൻസ് കൊണ്ട് ഇതുവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടിലലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ ലത്തീൻ അതിരൂപത വൈദികർ ഇന്ന് വൈകിട്ട് യോഗം ചേരും. യോഗത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പങ്കെടുക്കും

ABC പദ്ധതി സംസ്ഥാനത്ത് കഴിഞ്ഞ 5 കൊല്ലമായി നടപ്പാക്കുന്നില്ല.വാക്സിൻ ഗുണനിലവാരത്തെക്കുറിച്ച് ഗൗരവ ചർച്ച വേണം.ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതി അന്വേഷണ റിപ്പോർട്ട് വരട്ടെ.തെരുവുനായ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രിമാർക്ക് പുച്ഛമായിരുന്നു.ജനങ്ങളെ ബാധിക്കുന്ന നിരവധി ഗുരുതര പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ചു.തെരുവുനായ്ക്കളെ പേടിച് മാതാപിതാക്കൾക്ക് കുട്ടികളെ പുറത്തിറക്കാൻ പേടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിഴിഞ്ഞം സമരം ശക്തമാകുന്നു; മത്സ്യത്തൊഴിലാളി സമരം കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

വിഴിഞ്ഞം സമരം പരിഹരിക്കാൻ ചേർന്ന നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ സമരം വ്യാപിപ്പിക്കാൻ ലത്തീൻ അതിരൂപത തീരുമാനം . മത്സ്യത്തൊഴിലാളി  സംസ്ഥാന തലത്തിൽ കൂടുതൽ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.ഇന്നലെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ കവാടത്തിലെ ഉപരോധ സമരവും ഉപവാസ സമരവും തുടരുകയാണ്. ഇന്ന് വൈദികരും അൽമായരും അടങ്ങുന്ന സംഘമാണ് ഉപസവിക്കുന്നത്. ഉപരോധ സമരം ഇന്ന് 22ാം ദിനമാണ്

മുഖ്യമന്ത്രിയുടെ വിമർശനം; പ്രതിഷേധമറിയിച്ച് ലത്തീൻ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ലത്തീന്‍ അതിരൂപത. വിഴിഞ്ഞ സമരത്തെ തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയിലാണ്  മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.  അതിന് ഈ സ്ഥാനത്ത് ഇരുന്ന് താൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ.നല്ല ഉദേശമുള്ളൂ എങ്കിലും ചിലർ എതിർക്കും. എതിർക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശം ഒരാൾ പ്രചരിപ്പിച്ചു . ആരും ആ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പ്രചരിപ്പിച്ചു. വൻ ചതി എന്ന് ചിലർ പ്രചരിപ്പിച്ചു. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം ചർച്ച പരാജയം; തീരുമാനമാകാതെ പിരിയുന്നത് നാലാംവട്ട ചര്‍ച്ച, റിലോ ഉപവാസം തുടരും

Follow Us:
Download App:
  • android
  • ios