നൊമ്പരമായി കുഞ്ഞ് നൈസ; നൈസയുടെ വിദ്യാഭ്യാസമുൾപ്പെടെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ
നൈസക്ക് ഇപ്പോൾ ഉമ്മ മാത്രമേയുള്ളൂ. വീടും അച്ഛനും സഹോദരങ്ങളും ദുരന്തത്തിൽ നഷ്ടമായി.
കൽപറ്റ: വയനാട് ദുരന്തത്തിൽ അച്ഛനും സഹോദരങ്ങളും നഷ്ടപ്പെട്ട കുഞ്ഞുനൈസയെ ചേർത്തുപിടിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൈസയുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ മുഴുവൻ ചെലവുകളും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലൂടെ അറിയിച്ചു. കുട്ടിയെ കണ്ട അന്നു തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നുവെന്നും വ്യക്തിപരമായി തന്നെ ഇക്കാര്യങ്ങൾ ചെയ്യുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു. നൈസക്ക് ഇപ്പോൾ ഉമ്മ മാത്രമേയുള്ളൂ. വീടും അച്ഛനും സഹോദരങ്ങളും ദുരന്തത്തിൽ നഷ്ടമായി.