Asianet News MalayalamAsianet News Malayalam

'ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും', ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.

VD Satheesan said that they will oppose the bill to change the chancellor
Author
First Published Dec 9, 2022, 12:25 PM IST

തിരുവനന്തപുരം: ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്‍റെ തടസ്സവാദങ്ങൾ തള്ളി നിയമസഭ സബ്‍ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരുന്നു. 

അതേസമയം അഴിയൂരിൽ 13 വയസുകാരി ലഹരി മാഫിയയുടെ പിടിയിലായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടും ലഹരിക്കടത്തിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പരയും നിയമസഭയിൽ സജീവ ചർച്ചയായി. അഴിയൂർ സംഭവം കേട്ടിട്ട് കയ്യും കാലും വിറക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

ലഹരി സംഘങ്ങൾക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയിൻകീഴ് സംഭവത്തിലെ പ്രതികളുടെ മൊബൈലിൽ 30 സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. മലയിൻകീഴ് സംഭവത്തിലെ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി. നേരത്തെ പരാതി കിട്ടിയിട്ടും സംഘടന നടപടി എടുത്തില്ല. ആറ് വർഷം മുമ്പ് മറ്റൊരു സ്ത്രീ ആരോപണം ഉയർത്തിയിട്ടും ആ നേതാവിന് സംഘടനാ തലത്തിൽ പ്രമോഷൻ നൽകി ഡിവൈഎഫ്ഐയുടെ മേഖല പ്രസിഡന്‍റാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios