റോണി എം ജോർജിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ്. വി ഇ അബ്ദുൽ ഗഫൂർ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും.

തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽവി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. റവന്യൂ വകുപ്പ് എപി അനിൽകുമാറിനും വൈദ്യുതി സണ്ണി ജോസഫിനുമാണ്.

മുഖ്യമന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്തമാണ്, 39 വകുപ്പുകൾ. സാധാരണ മുഖ്യമന്ത്രിമാർ വഹിക്കുന്ന വകുപ്പുകൾക്ക് പുറമെ കനപ്പെട്ട ധനവും നിയമവും തുറമുഖവും പിആർഡിയും മുഖ്യമന്ത്രിക്കാണ്. രമേശ് ചെന്നിത്തലക്ക് നേരത്തെ പറഞ്ഞത് പോലെ ആഭ്യന്തരവും വിജിലൻസും. സണ്ണി ജോസഫിനും എപി അനിൽകുമാറിനും നേരത്തെ നിശ്ചയിച്ച വകുപ്പിൽ മാറ്റമുണ്ട്. അതിനിടെ, കെ അനിൽ കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ അനിൽ കുമാര്‍.

മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശൻ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖം

രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയര്‍

കെ മുരളീധരൻ - ആരോഗ്യം, ദേവസ്വം

സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യം

എ പി അനിൽ കുമാർ - റവന്യൂ

ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം

എം ലിജു - എക്സൈസ്, സഹകരണം

പി സി വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം, സിനിമ

ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്

റോജി എം ജോൺ - ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് - കൃഷി

കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം

ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,

ലീഗ് മന്ത്രിമാർ

പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി

കെ എം ഷാജി - തദ്ദേശ സ്വയം ഭരണം

വി ഇ അബ്ദുൾ ഗഫൂർ - ഫിഷറീസ്, സാമൂഹ്യനീതി

പി കെ ബഷീർ - പൊതുമരാമത്ത്

എൻ ഷംസുദ്ദീൻ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്

മറ്റ് ഘടക കക്ഷികൾ

ഷിബു ബേബി ജോൺ - വനം, നൈപുണ്യ വികസനം

മോൻസ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം

അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്

സിപി ജോൺ - ഗതാഗതം

YouTube video player