Asianet News MalayalamAsianet News Malayalam

എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; ഗവർണർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്.മണികുമാറിന് കഴിയുമോയെന്ന ആശങ്കയും കത്തിൽ ചൂണ്ടികാട്ടുന്നു.

vd satheesan writes to governor,dont appoint s.manikumar as human rights commission chairman
Author
First Published Sep 29, 2023, 1:01 PM IST

തിരുവനന്തപുരം: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്‍റെ  ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്. മണികുമാറിന് കഴിയുമോയെന്ന ആശങ്കയും കത്തിൽ ചൂണ്ടികാട്ടുന്നു.

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ  തെരഞ്ഞെടുക്കുന്ന സമതിയിലും എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്‍റെ  പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി: വിവാഹം ക്ഷണിക്കാനെന്ന് വിശദീകരണം 

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സൺ നിയമനം: സർക്കാരിന്റെ ഏകപക്ഷീയ തീരുമാനമെന്ന് വിഡി സതീശൻ

 

Follow Us:
Download App:
  • android
  • ios