മൂവാറ്റുപുഴയിലെ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പ്രതിയാക്കാനുള്ള ശ്രമത്തിന് പിന്നിൽ സിപിഎമ്മാണ്

ഇടുക്കി: മൂവാറ്റുപുഴ പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടുക്കി വണ്ടിപ്പെരിയാറിലെ വിവാദ പീഡനക്കേസിൽ, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മൂവാറ്റുപുഴയിലെ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പ്രതിയാക്കാനുള്ള ശ്രമത്തിന് പിന്നിൽ സിപിഎമ്മാണ്. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ നിയമസഹായം നൽകും. രാഷ്ട്രീയ ഇടപെടൽ കൊണ്ട് കേസ് തേച്ചുമായ്ച്ചു കളയാൻ പാടില്ല. വണ്ടിപ്പെരിയാർ മറ്റൊരു വാളയാർ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍