Asianet News MalayalamAsianet News Malayalam

സാധാരണക്കാരുടെ ജീവിതം സ്തംഭനാവസ്ഥയിൽ; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പ്രതിപക്ഷ നേതാവ്

കൂലിവേല ചെയ്ത്‌ ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കച്ചുവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണെന്നും നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

VD SATHEESHAN LETTER TO CM PINARYI VIJAYAN DEMANDING RELAXATION IN LOCK DOWN RESTRICITONS
Author
Trivandrum, First Published Jun 14, 2021, 3:39 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. തൊഴിലാളികലും കൂലിപ്പണിക്കാരും പട്ടിണിയിലാണെന്നും ലോക്ക് ഡൗൺ തു‍ടർന്നാൽ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും സതീശൻ കത്തിൽ പറയുന്നു. 

മേയ്‌ എട്ടിന് തുടങ്ങിയ ലോക്ക് ഡൗൺ ഇപ്പോൾ 38 ദിവസം പിന്നിട്ടുവെന്നും സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണെന്നും ഓർമ്മിപ്പിച്ചാണ് വി ഡി സതീശന്റെ കത്ത്. കൂലിവേല ചെയ്ത്‌ ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കച്ചുവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണെന്നും നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. 

 

Follow Us:
Download App:
  • android
  • ios