റെയില്‍വെ ഉദ്യോഗസ്ഥനുണ്ടായ ദാരുണാന്ത്യം ട്രെയിന്‍ യാത്രികരെ ഒന്നാകെ ഭയപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം:ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് കെ.വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം.റെയില്‍വെ ഉദ്യോഗസ്ഥനുണ്ടായ ദാരുണാന്ത്യം ട്രെയിന്‍ യാത്രികരെ ഒന്നാകെ ഭയപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലാക്കുന്നതുമാണ്. ട്രെയിന്‍ യാത്രയില്‍ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സുരക്ഷ ഒരുക്കേണ്ട റെയില്‍വെ പൊലീസിനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ റെയില്‍വെ തയാറാകണം. ഇതിന് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന്‍റെ ഓര്‍മ്മ പങ്കുവച്ച് മോഹന്‍ലാല്‍; മോഹന്‍ലാലിനൊപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍

'രണ്ട് കൈകൾകൊണ്ടും ടിടിഇയെ പിന്നിൽ നിന്ന് തള്ളി'; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി, എഫ്ഐആർ വിവരങ്ങൾ

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു