Asianet News MalayalamAsianet News Malayalam

ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം; മറുപടിയില്‍ സാങ്കേതിക പിഴവ്, അപ്‍ലോഡ് ചെയ്തത് പഴയ ഉത്തരമെന്ന് ആരോഗ്യമന്ത്രി

പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്തത്. പുതിയ ഉത്തരം നൽകണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

veena george explains her reply on violence against doctors
Author
Trivandrum, First Published Aug 12, 2021, 12:49 PM IST

തിരുവനന്തപുരം: ഡോക്ടർമാർക്ക് എതിരെ അതിക്രമം വര്‍ധിച്ചെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്തത്. പുതിയ ഉത്തരം നൽകണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴൽ നാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. ഇപ്പോഴുള്ള നിയമങ്ങൾ ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്നും മറുപടിയിൽ മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമങ്ങൾ തടയാൻ  പുതിയ നിയമനിർമാണം ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇപ്പോഴുള്ള നിയമങ്ങൾ മതിയെന്ന മറുപടി മന്ത്രി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios