Asianet News MalayalamAsianet News Malayalam

സ്‌കൂളുകൾക്ക് ആശ്വാസം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്ക്കേണ്ട തിയതി നീട്ടി

ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്.

vehicle tax payment  to educational institutions deadline extended in kerala
Author
Thiruvananthapuram, First Published Oct 25, 2021, 5:16 PM IST

തിരുവനന്തപുരം: സ്കൂളുകൾക്ക് (schools) ആശ്വാസമായി സ്കൂൾ വാഹനങ്ങളുടെ നികുതി (vehicle tax) അടയ്ക്കുന്നതിന് കാലാവധി നീട്ടി നൽകി സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. നവംബറില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

Also Read: കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി

ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലാണ് ആരംഭിക്കുക. രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.

Also Read: തിരികെ സ്‌കൂളിലേക്ക്, മാർ​ഗരേഖയിൽ പറയുന്ന ഈ നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണം...

Follow Us:
Download App:
  • android
  • ios