ആലപ്പുഴ: എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പിഎസ് സി വഴി ആക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കൃത്രിമമായി നിയമനം നടത്തിയ ശേഷം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ നിയമന അംഗീകാരം നേടുകയാണ്  പതിവെന്ന് ചൂണ്ടികാട്ടിയ വെള്ളാപ്പള്ളി ഇതിന് അവസാനം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. എസ് എന്‍ ഡി പിയും എസ് എന്‍ ട്രസ്റ്റും സർക്കാർ തീരുമാനത്തി ന്‌ ഒപ്പം ആണെന്നും വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ പറഞ്ഞു.