വള്ളം മുങ്ങാൻ നേരം കിളവിയെ  വെള്ളത്തിലിടുന്നത് പോലെ SNDP യെ വെള്ളത്തിലിടാൻ നോക്കണ്ട

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ട. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുെമെന്നും വെളളാപ്പള്ളി വിമർശിച്ചു.

ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം.യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുന്നത്. എൽഡിഎഫിന്‍റെ ഐശ്വര്യമാണ് എൻഡിഎ എന്നും വെള്ളാപ്പള്ളി നടേശൻ ചേര്‍ത്തലയില്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി, എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം: എംവിഗോവിന്ദന്‍

എസ്എൻഡിപിയെ ബിജെപിയിൽ കെട്ടാൻ ശ്രമം,ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല:എംവിഗോവിന്ദന്‍

Arjun missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | #asianetnews