പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് 6 മാസത്തേക്ക് സസ്പെന്റ് ചെയ്തത്.

തിരുവനന്തപുരം: ട്രെയിനിൽ വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് 6 മാസത്തേക്ക് സസ്പെന്റ് ചെയ്തത്. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

മാവേലി എക്സ്പ്രസിൽ വച്ച് തന്നെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് എംപിയുടെ പരാതി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആര്‍പിഎഫും കേസെടുത്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona