പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. 

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി. മണ്ണാ‍ർക്കാട് എസ്ഇ എസ് ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. 

ചില‍ർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാൻ പോകുന്ന ചില സാക്ഷികളേയും പ്രതികൾ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പതിനാറാം തീയതി ഹ‍ർജിയിൽ വാദം പൂ‍ർത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ തീ‍ർപ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം.

ഇന്ന് അവധിയില്ല; സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തി ദിനം, ഓണാവധിയിലും തീരുമാനം പ്രഖ്യാപിച്ച് സർക്കാർ

ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേ‍ർ കൂറുമാറി. ഇതിൽ ഏഴുപേർ കോടതിയിൽ തിരുത്തിയത് രഹസ്യമൊഴി തിരുത്തിയവരാണ്. രണ്ടുപേ‍ർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്. അതിനിടെ, മധുവിന്‍റെ അമ്മയെ കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ബാസിൻ്റെ ചെറുമകൻ ഷിഫാന്റെ ജാമ്യാപേക്ഷയിലും വിചാരണക്കോടതി വിധി പറയും. ഓഗസ്റ്റ് ഒമ്പതിനാണ് ഷിഫാൻ അറസ്റ്റിലായത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്. 

പ്രിയ വർഗീസിന്റെ നിയമനം: കടുത്തിച്ച് ഗവർണർ, കണ്ണൂർ വിസിക്ക് എതിരെ നടപടിയിലേക്ക്

സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്റെ അമ്മ

അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പണം നൽകുന്നത് വൈകിയാൽ, നേരത്തെ ഉണ്ടായിരുന്ന അഭിഭാഷകൻ പിൻവാങ്ങിയത് പോലെ ആവർത്തിക്കുമോ എന്ന ഭയത്തിലാണ് കുടുംബം. നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടർ ആയിരുന്ന പി.ഗോപിനാഥ്‌ ഫീസ് പ്രശ്നം മൂലമായിരുന്നു പിൻവാങ്ങിയത്. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്. മന്ത്രി കൃഷ്ണൻ കുട്ടിയെ നേരിട്ട് കണ്ട് കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു.