അതിജീവിത നല്‍കിയ ഉപഹര്‍ജിയിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. നിലവിലെ റിപ്പോർട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം. 

പൂജക്ക് വേണ്ടി വെച്ച റംബൂട്ടാൻ വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം