Asianet News MalayalamAsianet News Malayalam

യുഎപിഎ കേസിൽ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ ഇന്ന് വിധി

കേസിൽ യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവുകൾ  കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ആയിട്ടില്ലെന്നാണ് പ്രതികൾ കോടതിയെ അറയിച്ചത്

Verdict on NIA appeal to withdraw bail of Alan and Thaha in UAPA case today
Author
Kozhikode, First Published Jan 4, 2021, 6:27 AM IST

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും.  തെളിവുകൾ പരിശോധിക്കാതെയാണ്  എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നാണ് എൻഐഎ  വാദം. എന്നാൽ കേസിൽ യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവുകൾ  കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ആയിട്ടില്ലെന്നാണ് പ്രതികൾ കോടതിയെ അറയിച്ചത്. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബർ 9നാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. 

Follow Us:
Download App:
  • android
  • ios