പ്രമുഖ പ്രാദേശിക ഭാഷാ സാങ്കേതിക വിദ്യ കമ്പനിയായ വെർസ് ഇന്നൊവേഷൻ, ഡിലോയിറ്റ് ഇന്ത്യ മുൻ ചെയർമാൻ പി.ആർ. രമേശിനെ സ്വതന്ത്ര ഡയറക്‌ടറായും ഓഡിറ്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചു. കോർപ്പറേറ്റ് ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. ഡെയ്‌ലിഹണ്ട്, ജോഷ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമകളാണ് വെർസ് ഇന്നൊവേഷൻ

ബെംഗളൂരു: പ്രമുഖ പ്രാദേശിക ഭാഷാ സാങ്കേതിക വിദ്യ കമ്പനിയായ വെർസ് ഇന്നൊവേഷൻ പി.ആർ. രമേശിനെ സ്വതന്ത്ര ഡയറക്‌ടറായും ഓഡിറ്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചു. കമ്പനിയുടെ കോർപ്പറേറ്റ് ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. ഡിലോയിറ്റ് ഇന്ത്യ മുൻ ചെയർമാനാണ് ചാർട്ടേഡ് അക്കൗണ്ടന്റായ പി.ആർ. രമേശ്. നെസ്‌ലെ ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, സിപ്ല തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബോർഡുകളിലും പി.ആർ. രമേശ് പ്രവർത്തിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കോർപറേറ്റ് മാനേജ്മെൻ്റ് രംഗത്ത് 40 വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ട്. ഡിലോയിറ്റ് ഇന്ത്യയുടെ മുൻ ചെയർമാൻ എന്നതിന് പുറമെ ഡിലോയിറ്റ് ഗ്ലോബൽ ബോർഡ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെർസ് ഇന്നൊവേഷനിൽ ഓഡിറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിക്കും. ഫിനാൻസ് റിപ്പോർട്ടിംഗ്, ഇന്റേണൽ കൺട്രോൾസ്, റിസ്ക് മാനേജ്‌മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് എന്നിവയുടെ മേൽനോട്ടം അദ്ദേഹം നിർവ്വഹിക്കും.

ഡെയ്‌ലിഹണ്ട് (Dailyhunt), ജോഷ് (Josh), മാഗ്‌സ്റ്റർ (Magzter) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമകളാണ് വെർസ് ഇന്നൊവേഷൻ. തങ്ങളുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് കമ്പനി. ഇതിൻ്റെ ഭാഗമായി കൂടുതൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കാനാണ് കമ്പനിയുടെ നിർണായക സ്ഥാനത്തേക്ക് പിആർ രമേശിനെ നിയമിച്ചിരിക്കുന്നത്. 'ശക്തമായ ഭരണസംവിധാനവും സാമ്പത്തിക അച്ചടക്കവുമാണ് ഒരു കമ്പനിയുടെ നിലനിൽപ്പിന് ആധാരം. പി.ആർ. രമേശിന്റെ വിപുലമായ അനുഭവം കമ്പനിയുടെ ഗവേണൻസ് നിലവാരം ഉയർത്തുന്നതിനും നിക്ഷേപകർക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും', എന്ന് വെർസ് ഇന്നൊവേഷൻ സഹസ്ഥാപകൻ ഉമംഗ് ബേദി പ്രതികരിച്ചു.