ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വിഎച്ച്എസ്ഇ പരീക്ഷ പൂർത്തിയായപ്പോൾ ഒരു വിദ്യാർഥിനി ഒഴികെ മറ്റ് എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതാനായി.  ചെങ്ങന്നൂർ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ശരണ്യ പി എന്ന വിദ്യാർത്ഥിനിക്കാണ് പരീക്ഷയ്ക്ക് എത്താനാകാതിരുന്നത്. ചെന്നൈയിൽ നിന്നായിരുന്നു വിദ്യാർഥിനി എത്തേണ്ടത്. വിദ്യാഭ്യാസ വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഇവിടെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് അനുമതി ലഭിച്ചില്ല. ഈ വിദ്യാർത്ഥിക്ക് ഇനി സേ പരീക്ഷ എഴുതാം. 

ലോക്ഡൗണിനെ തുടർന്ന് മാറ്റി വച്ച സംസ്ഥാനത്തെ പരീക്ഷകള്‍ ഇന്നാണ് പുനരാംരംഭിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വൻ ആരോഗ്യ സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഏർപ്പെടുത്തിയത്. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ സ്കൂളുകളിൽ കർശന ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്. 

കൊവിഡ് കാലത്തൊരു പരീക്ഷാ കാലം; കാണാം ചിത്രങ്ങള്‍

ടിക്കറ്റിന് പണമില്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം; കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്ന് സഹായം