ഭരണപാര്‍ട്ടിക്ക് വേണ്ടി ജയ് വിളിക്കുന്ന പദവിയല്ല ഉപരാഷ്ട്രപതിയുടേതെന്നായിരുന്നു  കോണ്‍ഗ്രസിന്‍റെ പ്രതികരണം.

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമ‍ർശിച്ച് ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം വാഴ്ത്തുന്പോള്‍ ചിലർ മോശമെന്ന് വരുത്താൻ ശ്രമിക്കുന്നുവെന്ന് ജഗ്ധദീപ് ധൻക്കർ കുറ്റപ്പെടുത്തി. എംപി വിദേശത്ത് നടത്തിയ പരാമ‍ർശങ്ങളില്‍ മൗനം പാലിച്ചാല്‍ അത് ഭരണഘടനവിരുദ്ധമാകുമെന്നും ജഗ്ദീപ് ധൻക്കർ ഒരു പരിപാടിയല്‍ പറഞ്ഞു . ഭരണപാര്‍ട്ടിക്ക് വേണ്ടി ജയ് വിളിക്കുന്ന പദവിയല്ല ഉപരാഷ്ട്രപതിയുടേതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഭരണഘടനപരമായി നിഷ്പക്ഷത പാലിക്കേണ്ടയാള്‍ സർക്കാരിന് വേണ്ടി സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.