ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെയും വൈകുന്നേരവും അങ്കമാലി, ആലുവ, നഗരത്തിലെ പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.ഇത്തരം വാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.

12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകേണ്ടതാണ്.

1 :20 മുതൽ 2 മണി വരെ അത്താണിയിൽ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല. പറമ്പയം ,ദേശം , പറവൂർ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെമെയിൻ റോഡിലേക്ക് പ്രവേശനമില്ല.

ബൈപ്പാസ് ജംഗ്ഷൻ പുളിഞ്ചോട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് 1:35 മുതൽ 2 മണി വരെ ഒരു വാഹനവും കടത്തി വിടുന്നതല്ല. സിറ്റിയിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ് ചേരാനല്ലൂർ വരാപ്പുഴ കൂടി പോകേണ്ടതാണ്.

വൈകുന്നേരം 4 :15 മുതൽ 6 വരെ സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടുന്നതല്ല.

ഇവിടുന്ന് വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്. തോട്ടക്കാട്ടുകര പറവൂർ കവല ദേശം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈകുന്നേരം 5 :20 മുതൽ 6 മണി വരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ല.