Asianet News MalayalamAsianet News Malayalam

യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ, എച്ചിപ്പാറയിൽ നിന്നുളള വീഡിയോ പുറത്ത്

ഒരാൾ പാമ്പിൻ്റെ വാലിൽ പിടികൂടിയെങ്കിലും പത്തി വിടർത്തി കൊത്താൻ ഒരുങ്ങുന്നതും പിന്നീട് പാമ്പ് കൈയ്യിൽ നിന്ന് വഴുതിപോകുന്നതും ദൃശ്യങ്ങളിൽ കാണാം

video of youth catching a king cobra snake in the presence of forest officers in thrissur
Author
First Published May 26, 2024, 3:28 PM IST

തൃശ്ശൂർ : എച്ചിപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളെ കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന വീഡിയോ പുറത്ത്. സുരക്ഷാ മുൻകരുതലുമില്ലാതെയാണ് പാമ്പിനെ പിടിപ്പിച്ചതെന്നാണ് ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവമുണ്ടായത്. എച്ചിപ്പാറ പുഴയോരത്തെ കരിങ്കൽ കെട്ടിൽ കയറിയ രാജവെമ്പാലയെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നാട്ടിലെ ചെറുപ്പക്കാരോട് പാമ്പിനെ പിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ പോര്‍ഷെ 17നുകാരന് മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം -റിപ്പോര്‍ട്ട്

അവിടെയുണ്ടായിരുന്ന രണ്ട് യുവാക്കളും ചില ബീറ്റ്ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമം തുടങ്ങി. കരികല്ലുകൾ മാറ്റുന്നതിനിടെ പാമ്പ് പുറത്തേക്ക് ചാടി. കൂടെയുള്ള ഒരാൾ പാമ്പിൻ്റെ വാലിൽ പിടികൂടിയെങ്കിലും പത്തി വിടർത്തി കൊത്താൻ ഒരുങ്ങുന്നതും പിന്നീട് പാമ്പ് കൈയ്യിൽ നിന്ന് വഴുതിപോകുന്നതും ദൃശ്യങ്ങളിൽ കാണാം.  ഇതിനിടെ പാമ്പ് പലതവണ യുവാക്കൾക്ക് നേരെ തിരിഞ്ഞു. പുഴയിലേക്ക് പാഞ്ഞ പാമ്പിനെ യുവാക്കൾ വീണ്ടും പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. 

 

Latest Videos
Follow Us:
Download App:
  • android
  • ios