തന്നെ ഒരു പാർട്ടിയും വിളിച്ചിട്ടില്ലെന്നും വിജിലൻസുമായി ബന്ധമില്ലെന്നും അനീഷ് ബാബു പറഞ്ഞു

കൊല്ലം: ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കി വിജിലന്‍സെടുത്ത കൈക്കൂലി കേസിന്‍റെ പേരിൽ തന്നെ ഇഡി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ അനീഷ് ബാബു. തെളിവുകളില്ലാതെ തനിക്കെതിരെ മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാത്രി വൈകി ഫേസ്ബുക്ക് ലൈവിലെത്തിയ അനീഷ് ബാബു പ്രതികരിച്ചു.

ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിന്‍റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂശിക്കാൻ ശ്രമം നടക്കുകയാണെന്ന് അനീഷ് ബാബു പറഞ്ഞു. പരാതിക്കാരനായ തന്നെ ആദ്യം ഇഡി വിളിപ്പിച്ചതിന് പിന്നിലെ ചേതോവികാരം മനസിലാകുന്നില്ല. പ്രതിക്ക് ഇത്രയും പെട്ടന്ന് ജാമ്യം കിട്ടിയതിന് പിന്നിൽ ദുരൂഹതയുണ്ട്. തന്നെ ഒരു പാർട്ടിയും വിളിച്ചിട്ടില്ലെന്നും വിജിലൻസുമായി ബന്ധമില്ലെന്നും അനീഷ് ബാബു പറഞ്ഞു.