പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി  ടി ഒ സൂരജ് നൽകിയ ഹർജിയിൽ  ഹൈക്കോടതി ഇന്ന്  വിധി പറയും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് സൂരജിന്റെ വാദം. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ കരാർ കമ്പനിക്ക് അഡ്വാൻസ് നൽകിയതിന് പിന്നാലെ ടി.ഒ സൂരജ് മകന്‍റെ പേരിൽ ഇടപ്പള്ളയിൽ മൂന്നര കോടി രൂപയുടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചി‍ട്ടുണ്ട്. പാലാരിവട്ടം അഴിമതി കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ആഗസറ്റ് 30 നായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona