തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലൻസിന്റെ വാദം.

ഈ തുകയ്ക്ക് പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറി. ഇഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ പണമിടപാടിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും  വിജിലൻസ് കോടതിയിൽ പറഞ്ഞു. അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.