മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകുന്നതിനായി രണ്ട് ഏജൻ്റുമാർ കൊണ്ടുവന്ന 31,600 രൂപയും പിടിച്ചെടുത്തു.
കോട്ടയം : ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സീനിയർ ക്ലർക്ക് ശ്രീജ സിഎമ്മിൻ്റെ കയ്യിൽ നിന്ന് കണക്കിൽപ്പെടാത്ത 2,600 രൂപ പിടിച്ചെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകുന്നതിനായി പണവുമായി ഓഫീസിലെത്തിയ രണ്ട് ഏജൻ്റുമാരെയും പിടികൂടി. ഇരുവരിൽ നിന്നുമായി 31,600 രൂപ പിടിച്ചെടുത്തു. ചങ്ങനാശ്ശേരി സ്വദേശികളായ ബിജു വി വി, ജയപാൽ പി പി എന്നിവരെയാണ് പിടികൂടിയത്. മൂന്ന് പേർക്കുമെതിരെ കേസെടുത്തു. ഓഫീസിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം വിജിലൻസ് യൂണിറ്റിൻ്റെ പരിശോധന.
Read More : ധ്യാന കേന്ദ്രത്തിലെ ആൾക്കൂട്ട മർദ്ദനം; പതിനൊന്ന് സ്ത്രീകൾ റിമാൻഡിൽ
(ചിത്രം പ്രതീകാത്മകം )
