മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിലാണ് സുജിത് ദാസിനെതിരെ അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.

തിരുവനന്തപുരം: എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിലാണ് സുജിത് ദാസിനെതിരെ അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.

അതേസമയം, എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഡിജിപി ശുപാർശ നൽകി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എഡിജിപിക്കെതിരായ അൻവറിന്‍റെ ആരോപണങ്ങളിൽ ഡിജിപി ഈ ആഴ്ച ഇടക്കാല റിപ്പോർട്ട് നൽകും. പി വി അൻവർ നൽകിയ മൊഴിയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അതിനിടെ, ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ വീണ്ടും രംഗത്തെത്തി. 

Also Read: 'രാഷ്ട്രീയ നയത്തിൽ നിന്ന് ഇടത് നേതൃത്വം വ്യതിചലിക്കരുത്'; എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും സിപിഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്