പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിൽ അടക്കം നാലിടങ്ങളിൽ  വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത പണം പിടികൂടി. വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്ന് അടക്കം ആകെ ഒന്നര ലക്ഷം പിടിച്ചെടുത്തു.

പാലക്കാട്: പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിൽ അടക്കം വിവിധയിടങ്ങളിൽ വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാലക്കാട് ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്‍റെ നാല് ചെക്പോസ്‌റ്റുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ വിജിലൻസ് പിടികൂടിയത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും 90650 രൂപയും ഔട്ട് ചെക്പോസ്റ്റിൽ നിന്നും 29000 രൂപയും കണ്ടെടുത്തു.

ഗോപാലപുരം ആർ.ടി.ഒ ചെക്പോസ്റ്റിലെ പരിശോധനയിൽ 15650 രൂപയാണ് കണ്ടെടുത്തത്. മീനാക്ഷിപുരം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്നും 4050 രൂപയും കണ്ടെടുത്തു.ഓഫിസുകളുടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലുള്ള പണമാണ് വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെയുള്ള പരിശോധനയിൽ തൃശൂർ, എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

'പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയിൽ എഴുതിവെച്ചു'; കായിക താരത്തെ പീഡിച്ച കേസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കൂടുതൽ കുരുക്ക്; ശുപാർശ കത്ത് കിട്ടിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുൻ ബാങ്ക് ചെയ‍ർമാൻ

YouTube video player